World

എണ്ണവ്യാപാര മേഖലയില്‍ നിക്ഷേപം കൂട്ടാന്‍ ഇന്ത്യ-ഇറാന്‍ ധാരണ

തെഹ്‌റാന്‍: എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇറാനിലെ എണ്ണ-വാതക മേഖലകളില്‍ ഇന്ത്യയുടെ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ധാരണയായി.
വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ഇറാനിയന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം കൈക്കൊണ്ടത്.
ചര്‍ച്ചയ്ക്കു പിന്നാലെ അഫ്ഗാനിസ്താനും മധ്യേഷ്യയുമായും പുതിയ സഞ്ചാരമാര്‍ഗം സൃഷ്ടിക്കാന്‍ ഇന്ത്യക്കു സഹായകമാവുന്ന ഇറാന്റെ ചാബഹാര്‍ തുറമുഖ പദ്ധതി എളുപ്പത്തില്‍ നടപ്പാക്കാന്‍ സാധിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
അതിനിടെ ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുമായുള്ള കൂടിക്കാഴ്ചയില്‍ സുഷമ ദേഹം മറച്ച് ഇസ്‌ലാമിക രീതിയിലുള്ള വസ്ത്രം ധരിച്ചെത്തിയതിനെതിരേ സമൂഹമാധ്യമങ്ങളില്‍ പരിഹാസം ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it