Breaking News

എണ്ണവില ഉയര്‍ത്താന്‍ നടപടി വേണമെന്ന് നൈജീരിയന്‍ പ്രസിഡന്റ്

എണ്ണവില ഉയര്‍ത്താന്‍ നടപടി വേണമെന്ന് നൈജീരിയന്‍ പ്രസിഡന്റ്
X
[caption id="attachment_53599" align="alignnone" width="363"]Nigerian President അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയും കൂടിക്കാഴ്ച നടത്തുന്നു[/caption]

ദോഹ: എണ്ണവില ഉയര്‍ത്താന്‍ ഒപെക് നടപടി സ്വീകരിക്കണമെന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി. ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി ദോഹയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഇപ്പോഴത്തെ എണ്ണവില അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദകരാജ്യമായ നൈജീരിയയും എണ്ണകയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കില്‍ അംഗമാണ്. എണ്ണ കയറ്റുമതിയാണ് നൈജീരിയയുടെ പ്രധാനവരുമാന മാര്‍ഗം. 90 ശതമാനം വിദേശനാണ്യവും എണ്ണയില്‍നിന്നാണു ലഭിക്കുന്നത്. എണ്ണവിലയിടിഞ്ഞതോടെ പ്രതിസന്ധിയിലാണു നൈജീരിയ. അസ്ഥിരമായ സാഹചര്യമാണ് എണ്ണവിപണിയിലെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ബുഹാരി ചര്‍ച്ചയില്‍ അറിയിച്ചു. ഒപെക് രാജ്യങ്ങളും ഒപെക് ഇതര രാജ്യങ്ങളും ഒരുമിച്ചു പ്രവര്‍ത്തിച്ച് എണ്ണവിപണിയില്‍ വിലസ്ഥിരത കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച റിയാദില്‍ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍സൗദിനെയും കണ്ട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. ദോഹ ചര്‍ച്ചകളുടെ തുടര്‍ച്ചയായി സൗദി അറേബ്യയെയും റഷ്യയെയും പങ്കെടുപ്പിച്ച് മാര്‍ച്ച് മധ്യത്തില്‍ അടുത്ത ചര്‍ച്ച നടക്കുമെന്നു വെനസ്വേല എണ്ണമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it