wayanad local

എണ്ണപ്പന കര്‍ഷകര്‍ പ്രതിസന്ധിയില്‍

മുള്ളന്‍കൊല്ലി: എണ്ണപ്പനക്കുരുവിന് വില കുറഞ്ഞതിനു പിന്നാലെ എണ്ണപ്പനയ്ക്ക് രോഗം പിടിപെടുകയും ചെയ്തതു കര്‍ഷകരെ ദുരിതത്തിലാക്കി. നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയില്‍ കുടിയേറ്റ മേഖലയില്‍ നിരവധി ഏക്കര്‍ സ്ഥലത്ത് എണ്ണപ്പന കൃഷി ചെയ്ത കര്‍ഷകരാണിപ്പോള്‍ ആശങ്കയിലായിരിക്കുന്നത്.
തോട്ടങ്ങളില്‍ നിന്നു പറിച്ചെടുക്കുന്ന പഴം താമരശ്ശേരിയിലുള്ള ഫാക്ടറിയിലെത്തിച്ചു കൊടുക്കണം. അതിനാല്‍ ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ മുഴുവന്‍ കര്‍ഷകരും പഴങ്ങള്‍ പറിച്ച് പനമരത്തെത്തിച്ച് അവിടെ നിന്നു താമരശ്ശേരിക്ക് കൊണ്ടുപോവുകയാണ് പതിവ്.
പനമരത്തുനിന്നു താമരശ്ശേരിയില്‍ എണ്ണപ്പനയുടെ പഴങ്ങള്‍ എത്തിക്കുന്നതിനുള്ള വണ്ടിക്കൂലിയും മറ്റ് ചെലവുകളും കര്‍ഷകര്‍ തന്നെ വഹിക്കണം. തോട്ടങ്ങളില്‍ നിന്നു പറിച്ചെടുക്കുന്ന പഴങ്ങള്‍ പനമരത്തെത്തിക്കുന്നതിനുള്ള ചെലവുകളും കര്‍ഷകര്‍ തന്നെ സഹിക്കണം. രണ്ടു വര്‍ഷം മുമ്പ് ഒരു കിലോ പഴത്തിന് 10 രൂപ വരെ വിലയുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ എട്ടു രൂപ പോലും വിലയില്ല.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ എണ്ണപ്പനയുടെ പഴത്തിന് വില കുറഞ്ഞതിനാല്‍ നിരവധി കര്‍ഷകര്‍ പനകള്‍ വെട്ടിക്കളഞ്ഞു.
അതിനിടെ, താമരശ്ശേരിയിലേതു പോലെ വയനാട്ടില്‍ പഴങ്ങള്‍ സംസ്‌കരിച്ച് പാമോയില്‍ ഉണ്ടാക്കുന്ന ഫാക്ടറി ആരംഭിക്കാമെന്ന് ഓയില്‍ ഫാം അധികൃതര്‍ പറഞ്ഞിരുന്നുവെങ്കിലും നടന്നില്ല. വയനാട്ടില്‍ ഫാക്ടറി ഉണ്ടായിരുന്നെങ്കില്‍ പഴങ്ങള്‍ താമരശ്ശേരിയിലെത്തിക്കുന്നതിനുള്ള ചെലവ് ഒഴിവാക്കാമായിരുന്നു.
Next Story

RELATED STORIES

Share it