എട്ട് സീറ്റില്‍ ഉറച്ച് ആര്‍എസ്പി; ചര്‍ച്ചയില്‍ ധാരണയായില്ല

തിരുവനന്തപുരം: കോണ്‍ഗ്രസ്-ആര്‍എസ്പി സീറ്റ് വിഭജന ചര്‍ച്ചയില്‍ ധാരണയായില്ല. എട്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ആര്‍എസ്പി ഉറച്ചുനിന്നു. പ്രാഥമിക ചര്‍ച്ചയില്‍ ആര്‍എസ്പിയുടെ നിലപാട് അറിയുകയായിരുന്നു ലക്ഷ്യം. ഇരു ആര്‍എസ്പികളും ലയിച്ച സാഹചര്യത്തില്‍ ഇതിന് അനുസരിച്ചുള്ള പ്രാതിനിധ്യമാണ് ആവശ്യപ്പെട്ടത്. സിറ്റിങ് സീറ്റുകള്‍ക്കു പുറമെ അഞ്ച് സീറ്റുകള്‍ അധികമായി ചോദിച്ചു.
ഷിബു ബേബി ജോണ്‍ മാത്രമായിരുന്നപ്പോള്‍ ചവറയില്‍ മാത്രമാണു മല്‍സരിച്ചത്. കുന്നത്തൂരും ഇരവിപുരവുമാണ് മറ്റ് സിറ്റിങ് സീറ്റുകള്‍. കൊല്ലം, വാമനപുരം, ചിറയിന്‍കീഴ്, മലബാറിലെ ഏതെങ്കിലും ഒരു സീറ്റ് വേണമെന്ന ആവശ്യം ആര്‍എസ്പി മുന്നോട്ടുവച്ചു. 14ന് ആര്‍എസ്പിയുമായി വീണ്ടും ചര്‍ച്ചനടത്തും. കേരളാ കോണ്‍ഗ്രസ്, ജെഡിയു, ജേക്കബ് ഗ്രൂപ്പ് എന്നിവരുമായും 14ന് ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. 15ന് യുഡിഎഫ് യോഗം ചേര്‍ന്ന് സീറ്റുകള്‍ അന്തിമമായി പ്രഖ്യാപിക്കാനാണു തീരുമാനം.
Next Story

RELATED STORIES

Share it