എട്ടാം നിലയില്‍ നിന്ന് വീണ് കുഞ്ഞ് മരിച്ചു
BY sdq Kappan23 May 2016 1:33 PM GMT
X
sdq Kappan23 May 2016 1:33 PM GMT
ദുബയ്: അപ്പാര്‍ട്ട്മെന്റ് ബാല്‍ക്കണിയില്‍ നിന്ന് വീണ് കുഞ്ഞ് മരിച്ചു. ടീകോം കെട്ടിട സമുച്ഛയത്തിലെ അല്‍ നൂര്‍ 1 കെട്ടിടത്തിന്റെ പാര്‍ക്കിങ് സ്ഥലത്താണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന്റെ പടിഞ്ഞാറു വശത്തുള്ള അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നാണ് പെണ് കുട്ടി വീണത്. കുഞ്ഞ് മരണപ്പെട്ട ആഘാതത്തില്‍ പരിഭ്രാന്തയായ അമ്മയെ സമീപത്ത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അഞ്ച വയസ്സില്‍ താഴെയുള്ള കുട്ടിയാണ് ദുരന്തത്തിനിരയായതെന്നാണ് സമീപവാസികള്‍ പറയുന്നത്. എന്നാല്‍ കുഞ്ഞിന്റെ പ്രായം വ്യക്തമല്ല. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
നോട്ടക്കുറവ് മൂലം കുട്ടികള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിക്കുന്ന പശ്ചാത്തലത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് നേരത്തെ ഷാര്‍ജ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എമിറേറ്റില്‍ കെട്ടിടത്തില്‍ നിന്ന് വീണുള്ള മരണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്നായിരുന്നു മുന്നറിയിപ്പ്.
Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT