എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍
BY Sumeera SMR28 April 2016 4:14 AM GMT
Sumeera SMR28 April 2016 4:14 AM GMT
കാഞ്ഞങ്ങാട്: ടിവി കാണാനെത്തിയ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തു. സംഭവത്തില്‍ വീട്ടുകാരനുള്പ്പെടെ മൂന്നു പേരെ ഹൊസ്ദുര്‍ഗ് സിഐ അറസ്റ്റ് ചെയ്തു. അമ്പലത്തറ പോലിസ് സ്റ്റേഷന് പരിധിയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. രതീഷ് (23), വിനു(20), മനീഷ്(19) എന്നിവരാണ് അറസ്റ്റിലായത്.
അയല്‍വാസിയായ രതീഷിന്റെ വീട്ടില്‍ ടിവി കാണാനെത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് രതീഷിന്റെ മാതാപിതാക്കള്‍ തെയ്യം കാണാന്‍ പോയിരുന്നതിനാല്‍ മറ്റാരും വീട്ടില്‍ ഉണ്ടായിരുന്നില്ല. പെണ്‍കുട്ടി വീട്ടിലെത്തുമ്പോള്‍ മറ്റു രണ്ടു യുവാക്കള്‍ അവിടെ ഉണ്ടായിരുന്നു. മൂന്നു പേരും പെണ്‍കുട്ടിയെ വീട്ടില്‍ വച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു.
പിന്നീട് പെണ്‍കുട്ടി വീട്ടിലെത്തി ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് വനിതാ സെല്ലില്‍ പരാതി നല്കി. വനിതാ പോലിസിന്റെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയില്‍ നിന്നു വിശദമായ മൊഴിയെടുത്ത ശേഷമാണ് മൂന്നു പേര്‍ക്കുമെതിരേ ബലാല്‍സംഗത്തിനു കേസെടുത്തത്. പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി പീഡനം നടന്നതായി സ്ഥിരീകരിച്ചു. തുടര്‍ന്നാണ് മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തത്.

Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT