എടിഎം തകര്‍ത്ത് 11 ലക്ഷം കവര്‍ന്നു

ഹിസാര്‍: ഹരിയാനയില്‍ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം തകര്‍ത്ത് 11.43 ലക്ഷം രൂപ കൊള്ളയടിച്ചു. രാവിലെ ജോലിക്കെത്തിയ കാവല്‍ക്കാരനാണ് എടിഎം തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഉടനെ ഇയാള്‍ പോലിസിനെയും ബാങ്ക് അധികാരികളെയും വിവരം അറിയിച്ചു. രാത്രി 10 മണിക്കാണ് കാവല്‍ക്കാരന്റെ ജോലി കഴിഞ്ഞത്. അതിനു ശേഷമാണ് കവര്‍ച്ച നടന്നത്. പോലിസ് കേസെടുത്തു. എടിഎം കൗണ്ടറിലെ സിസിടിവി കാമറ പരിശോധിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it