ernakulam local

എടവനക്കാട് പരിധിയിലെ ഒട്ടേറെ ടെലഫോണുകള്‍ നിശ്ചലമായി

വൈപ്പിന്‍: കെഎസ്ഇബിയുടെ തന്‍പ്രമാണിത്വം മൂലം എടവനക്കാട് ടെലഫോണ്‍ എക്‌സ്‌ചേഞ്ച് പരിധിയിലെ ഒട്ടേറെ ടെലഫോണുകള്‍ നിശ്ചലമായി. ബിഎസ്എന്‍എല്‍ അധികൃതരുമായി ആലോചിക്കാതെയും ഇവര്‍ക്ക് അറിയിപ്പ് നല്‍കാതെയും കെഎസ്ഇബി എടവനക്കാട് മേഖലയില്‍ പവര്‍ കേബിള്‍ സ്ഥാപിച്ചതോടെയാണ് ഫോണുകള്‍ നിശ്ചലമായത്.
കേബിളിനായി കുഴിയെടുത്തപ്പോള്‍ ഇതിലൂടെ പോയിട്ടുള്ള ടെലഫോണ്‍ കേബിളുകള്‍ പലയിടത്തും നിര്‍ദ്ദാക്ഷിണ്യം വെട്ടിമുറിച്ചാണ് പവര്‍ കേബിള്‍ സ്ഥാപിച്ചിരിക്കുന്നത്. കുഴി തിരഞ്ഞ് കേബിള്‍ ഇട്ട് അതിനു മീതെ കോണ്‍ക്രീറ്റ് സ്ലാബും ഇട്ട് മൂടിപ്പോവുന്നതിനാല്‍ പിന്നീട് ഇവ തിരഞ്ഞുമാറ്റി അറ്റകുറ്റപ്പണികള്‍ നടത്താന്‍ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ബുദ്ധിമുട്ടുകയാണ്.
എടവനക്കാട് കിഴക്കന്‍ മേഖലയിലാണ് കൂടുതല്‍ ഫോണുകള്‍ നിശ്ചലമായിരിക്കുന്നത്. ഇപ്പോഴും ഓരോ ഇടറോഡുകളും വെട്ടിമുറിച്ചുകൊണ്ടുള്ള കേബിള്‍ സ്ഥാപിക്കല്‍ പുരോഗമിക്കുകയാണ്.
സാധാരണ ഇങ്ങിനെയുള്ള പണികള്‍ നടക്കുമ്പോള്‍ കെഎസ്ഇബിയും കരാറുകാരനും വിവരം മുന്‍കൂട്ടി ബിഎസ്എന്‍എല്‍ അധികൃതരെ അറിയിക്കുക പതിവാണെന്ന് ജീവനക്കാര്‍ പറയുന്നു.
ഇത് കൂടാതെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകളും കുഴിയെടുക്കു—മ്പോ ള്‍ പൊട്ടുന്നതായി പരാതിയുണ്ട്.
Next Story

RELATED STORIES

Share it