ernakulam local

എടവനക്കാട് അണിയിലില്‍ ലേഡീസ് സ്റ്റോഴ്‌സിനു തീപ്പിടിച്ചു

എടവനക്കാട്: എടവനക്കാട് അണിയല്‍ പാലത്തിനു തെക്കെ ഇറക്കിലുള്ള സുവര്‍ണ ലേഡീസ് ആന്റ് സ്റ്റേഷനറി ഷോപ്പില്‍ അഗ്നിബാധ. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ഉച്ചക്ക് ശേഷം ഉടമ കട അടച്ച് പോയിരുന്നു. നാലുമണിയോടെ കടയുടെ അകത്തുനിന്നും പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്നാണ് തീപിടിച്ചതായി അറിയുന്നത്. ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് വെള്ളം കോരിയൊഴിക്കുകയും ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയും ചെയ്തു. പറവൂരില്‍നിന്നും ഫയര്‍ ഫോഴസ്— എത്തിയാണ് തീ പൂര്‍ണമായും അണച്ചത്.
എടവനക്കാട് സെന്റ്. അംബ്രോസ് പള്ളിയിലെ തിരുനാള്‍ പ്രമാണിച്ച് കടയില്‍ വന്‍തോതില്‍ സ്‌റ്റോക്കുണ്ടായിരുന്നു. ഇതില്‍ പകുതിയിലധികം സാധനങ്ങള്‍ അഗ്നിക്കിരയായി. കൂടാതെ കടയില്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ഫര്‍ണ്ണീച്ചറുകളും ബാക്കി സാധനങ്ങള്‍ വെള്ളം കോരിയൊഴിച്ചതിനെ തുടര്‍ന്നും നശിച്ചു. തീപ്പിടിത്തത്തിന്റെ കാരണം സ്ഥിരീകരിച്ചിട്ടില്ല. എടവനക്കാട് ആലിയം വീട്ടില്‍ അബ്ദുല്‍ ജലീലിന്റേതാണ് കത്തിനശിച്ച കട. പത്തുലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഇദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it