എടപ്പാളില്‍ ഉല്‍സവത്തിനിടെ ടിപ്പര്‍ ലോറി പാഞ്ഞു കയറി രണ്ടു മരണം
BY swapna en12 March 2016 4:26 AM GMT
X
swapna en12 March 2016 4:26 AM GMT
മലപ്പുറം: എടപ്പാളില്‍ വട്ടംകൂളം മുതുരില് ഉല്‍സവത്തിനിടെ നടന്ന താലം ചടങ്ങിലേക്ക് അനധികൃതമായി മണ്ണ് കയറ്റി കൊണ്ടുപോവുകയായിരുന്ന ടിപ്പര്‍ ലോറി പാഞ്ഞു കയറി രണ്ടു പേര് മരിച്ചു. മുതുരില് കല്ലുപറമ്പില്‍ അച്ചുതന്റെ മകന് വിനീഷ്(25), കല്ലുപറമ്പില്‍ അപ്പുണ്ണിയുടെ ഭാര്യ അമ്മു (55) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം. കല്ലുപറമ്പ് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര ഉല്‍സവത്തിന്റെ ഭാഗമായുള്ള പാതിരാത്താലം ചടങ്ങിലേക്കാണ് ലോറി കയറി വന്നത്.
ആനക്കര ചേകന്നൂര്‍ ഭാഗത്ത് നിന്നും വന്ന ലോറിയാണ് അപകടം ഉണ്ടാക്കിയത്. അമിതവേഗതയില്‍ വന്ന ടിപ്പര്‍ ലോറിയുടെ നിയന്ത്രണം വിട്ട് ചടങ്ങിലേക്ക് പാഞ്ഞുകയറുകയായിരുന്നു.ഈ ഭാഗത്ത് അമിതവേഗതയിലെത്തുന്ന ടിപ്പറുകള്‍ സ്ഥിരമായി അപകടം ഉണ്ടാക്കാറുണ്ട്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT