malappuram local

എടപ്പാളില്‍ ഇ- ടോയ്‌ലറ്റ് തറക്കല്ലില്‍ ഒതുങ്ങുന്നു

എടപ്പാള്‍: ജനത്തിരക്കേറിയ എടപ്പാള്‍ ജങ്ഷനില്‍ യാത്രക്കാരുടെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പരിഗണന നല്‍കി സ്ഥാപിക്കാനുദ്ദേശിച്ച ഇ- ടോയ്‌ലറ്റിന്റെ പ്രവര്‍ത്തനം എങ്ങുമെത്തിയില്ല.
ഒരുവര്‍ഷം മുമ്പാണ് ജില്ലാ പഞ്ചായത്തിന്റെ 13 ലക്ഷം രൂപ ചെലവഴിച്ച് എടപ്പാള്‍ ജങ്ഷനില്‍ ഇ ടോയ്‌ലറ്റ് സ്ഥാപിക്കുന്നതിനായി പദ്ധതി ആവിഷ്‌കരിച്ചത്. ഇതിന്റെ തറക്കല്ലിടല്‍ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സുഹ്‌റ മമ്പാട് നി ര്‍വഹിക്കുകയും ചെയ്തു. തറക്കല്ലിടലിനപ്പുറം യാതൊരു നി ര്‍മാണ ജോലികളും പിന്നീടുണ്ടായിട്ടില്ല.
തൃശൂര്‍ റോഡിലെ പെട്രോ ള്‍ ബങ്കിനു സമീപമായി സ്വകാര്യ വ്യക്തി കൈയേറി കൈവശം വച്ചിരുന്ന മൂന്ന് സെന്റ് ഭൂമി റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചിരുന്നു. ഈ ഭൂമിയിലാണ് ഇ- ടോയ്‌ലറ്റ് നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഈ സ്ഥലത്ത് ടൗണിലെ ഓട്ടോകള്‍ പാര്‍ക്ക് ചെയ്തുവരികയാണെന്നും ഇവിടെ ടോയ്‌ലറ്റ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെ ന്നും ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികള്‍ രംഗത്തുവന്നിരു ന്നു. ഈ സമ്മര്‍ദ്ദം മൂലമാണ് ടോയ്‌ലറ്റ് നിര്‍മിക്കാത്തതെന്നുള്ള ആരോപണവും ശക്തമാണ്.
Next Story

RELATED STORIES

Share it