thrissur local

എടക്കഴിയൂരില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം

ചാവക്കാട്: തീരദേശ മേഖലയില്‍ സിപിഎം നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസം മാരകായുധങ്ങളുമായെത്തിയ സിപിഎം ക്വട്ടേഷന്‍ സംഘം രണ്ടു എസ്ഡിപിഐ പ്രവര്‍ത്തകരെ ആക്രമിച്ചു. എടക്കഴിയൂര്‍ പഞ്ചവടി സ്വദേശികളായ ഷിഹാബ് (25), ഇര്‍ഷാദ് (24) എന്നിവരാണ് ആക്രമണത്തിന് വിധേയരായത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
ഷിഹാബിനെ അടിച്ചു വീഴ്ത്തിയ ശേഷം നെഞ്ചില്‍ ചവിട്ടി കൈ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. മുമ്പ് സിപിഎം പ്രവര്‍ത്തകരായിരുന്നു ഷിഹാബും ഇര്‍ഷാദും. മേഖലയില്‍ ഇതിനു മുമ്പും സിപിഎം നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം എസ്ഡിപിഐ പ്രവര്‍ത്തകര്‍—ക്ക് നേരെ ആക്രമണം നടത്തിയിരുന്നു.
എന്നാല്‍, ഈ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ പോലിസ് നടപടിയെടുക്കാത്തതാണ് ആക്രമണ സംഭവങ്ങള്‍ പതിവാകാന്‍ കാരണം. മദ്യ വില്‍പനയും കഞ്ചാവ് വില്‍പ്പനയും നടത്തുന്ന സംഘം മേഖലയില്‍ വ്യാപകമായ ആക്രമണമാണ് അഴിച്ചു വിടുന്നത്. സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് പ്രവര്‍ത്തകര്‍ കൊഴിഞ്ഞു പോവുന്നത് തടയിടാനാണ് ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടത്താന്‍ സിപിഎം ശ്രമിക്കുന്നതെന്ന ആരോപണവും മേഖലയില്‍ ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it