എജി ചുമതലയേറ്റു
BY Sumeera SMR7 Jun 2016 4:12 AM GMT
Sumeera SMR7 Jun 2016 4:12 AM GMT
കൊച്ചി: അഡ്വക്കറ്റ് ജനറലായി സി പി സുധാകരപ്രസാദ് ചുമതലയേറ്റു. ഇന്നലെ ഹൈക്കോടതിയിലെ അഡ്വക്കറ്റ് ജനറല്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ മുന്‍ എജി കെ പി ദണ്ഡപാണി ചുമതല കൈമാറി. സര്‍ക്കാരും കോടതികളും തമ്മിലുള്ള ഏറ്റുമുട്ടലുകളൊഴിവാക്കാന് നടപടിയെടുക്കുമെന്നും നികുതി സംബന്ധമായ കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നടത്തുമെന്നും എജി സി പി സുധാകരപ്രസാദ് പറഞ്ഞു. എജിയായി ചുമതലയേറ്റശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിരഹിതവും ലളിതവുമായ പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നത്. ലാവ്ലിന് കേസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും ഫയല്‍ പഠിച്ചശേഷം പറയാമെന്നുമായിരുന്നു മറുപടി. മുന്‍ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി അസഫ് അലി, അഡീഷനല്‍ എ ജിമാരായിരുന്ന കെ എ ജലീല്‍, ബാബു വര്‍ഗീസ്, കേരള ഹൈക്കോര്‍ട്ട് അഡ്വക്കറ്റ്സ് അസോസിയേഷന് പ്രസിഡന്റ് എസ് യു നാസര്‍, ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകര്‍, അഡ്വക്കറ്റ് ജനറല്‍ ഓഫിസിലെ ജീവനക്കാരുടെ പ്രതിനിധികള്‍ പങ്കെടുത്തു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT