എച്ച്‌ഐവി ; മകളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി; വിദ്യാര്‍ഥിയുടെ പഠനം അനിശ്ചിതത്വത്തില്‍

കണ്ണൂര്‍: എയ്ഡ്‌സ് ബാധിതരായ ദമ്പതികളുടെ മകള്‍ക്ക് എച്ച്‌ഐവി ഉണ്ടെന്നാരോപിച്ച് ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥിയുടെ പഠനം അനിശ്ചിതത്വത്തില്‍. പയ്യന്നൂരിനടുത്ത് പിലാത്തറയിലെ സ്വകാര്യ കോളജില്‍ ബിഎസ്‌സി സൈക്കോളജി വിദ്യാര്‍ഥിനിയെയാണ് ഹോസ്റ്റലില്‍ നിന്നു പുറത്താക്കിയത്.
പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ എച്ച്‌ഐവി ബാധിതരായിരുന്നു. പിതാവ് പിന്നീട് എയ്ഡ്‌സ് രോഗം ബാധിച്ച് മരണപ്പെടുകയും ചെയ്തു. എച്ച്‌ഐവി ബാധിതയായ മാതാവ് ജീവിച്ചിരിപ്പുണ്ട്. പരിശോധനയില്‍ പെണ്‍കുട്ടിക്കും സഹോദരനും എച്ച്‌ഐവി ബാധിച്ചിട്ടില്ലെന്ന് തെളിഞ്ഞിരുന്നു. ഇവര്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചത് വന്‍ വിവാദമാവുകയും നിരവധി സാമൂഹിക സംഘടനകള്‍ കുട്ടികളുടെ പഠനം ഉറപ്പാക്കാന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
പഠനത്തില്‍ മികവ് പുലര്‍ത്തുന്ന പെണ്‍കുട്ടിയെ ദിവസങ്ങള്‍ക്കു മുമ്പാണ് ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടത്. തുടര്‍ന്ന് പിലാത്തറ ഹോപ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അഗതി മന്ദിരത്തിലായിരുന്നു താമസം. എന്നാല്‍ അവിടെ താമസിക്കാന്‍ കഴിയാത്ത അവസ്ഥയായതിനാല്‍ വീട്ടിലേക്ക് മടങ്ങിയതോടെ പെണ്‍കുട്ടിയുടെ പഠനം അനിശ്ചിതത്വത്തിലായി.
Next Story

RELATED STORIES

Share it