എച്ച്എംടി ഫാക്ടറി വീണ്ടും തുറന്നു

നൈനിറ്റാള്‍: രണ്ടുവര്‍ഷമായി അടഞ്ഞുകിടന്ന റാനിബാഗിലെ ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ് (എച്ച്എംടി) ഫാക്ടറി വെള്ളിയാഴ്ച തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. ഫാക്ടറിയിലേക്കുള്ള വൈദ്യുതി ബന്ധം ബുധനാഴ്ച പുനസ്ഥാപിച്ചിരുന്നു.
നിര്‍ത്തിവച്ചിരുന്ന 5500 വാച്ചുകളുടെ നിര്‍മാണം ഈ വര്‍ഷം മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. എച്ചംഎംടിയുടെ ബംഗളൂരു ഓഫിസില്‍ നിന്നാണ് വാച്ച് നിര്‍മാണത്തിനുള്ള ഓര്‍ഡര്‍ ലഭിച്ചിരുന്നത്. ഇതിനു ശേഷം ഫാക്ടറി ആയുധങ്ങളും പടക്കോപ്പുകളും നിര്‍മിക്കുന്ന സ്ഥാപനമായി മാറുമെന്നും അധികൃതര്‍ അറിയിച്ചു. ഫാക്ടറി തുറന്നുപ്രവര്‍ത്തിക്കുന്നതില്‍ തൊഴിലാളികള്‍ സംതൃപ്തി പ്രകടിപ്പിച്ചു. 90 ഏക്കര്‍ ഭൂമിയില്‍ 500 യന്ത്രങ്ങളുള്ള ഫാക്ടറിയോടനുബന്ധിച്ച് 300 തൊഴിലാളികള്‍ക്കു താമസിക്കുന്നതിന് ക്വാര്‍ട്ടേഴ്‌സുകളുമുണ്ട്.
Next Story

RELATED STORIES

Share it