എച്ചിപ്പാറയില്‍ കാട്ടാനക്കൂട്ടമിറിങ്ങി കൃഷി നശിപ്പിച്ചു; നാട്ടുകാര്‍ ഭീതിയില്‍
BY Sumeera SMR5 May 2016 5:22 AM GMT
Sumeera SMR5 May 2016 5:22 AM GMT
പാലപ്പിള്ളി: ചിമ്മിനി ഡാമിന് സമീപം എച്ചിപ്പാറയില്‍ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടമിറിങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് ആനകള്‍ ഇറങ്ങി കൃഷി നശിപ്പിച്ചത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്നാണ് ആനകള്‍ ഇറങ്ങിയത്.
ഓണത്തോപ്പില് കുഞ്ഞിമരയ്ക്കാര്‍, കിഴക്കൂടന്‍ അരവിന്ദാക്ഷന്, തേക്കില്‍ ബീരാന് എന്നിവരുടെ വീട്ടുവളപ്പുകളിലെ കവുങ്ങ്, വാഴ തുടങ്ങി കൃഷികളും പ്ലാവ്, തെങ്ങ് എന്നിവയും ആനക്കൂട്ടം നശിപ്പിച്ചു. ആനക്കൂട്ടത്തെ കണ്ട് ഭീതിയിലായ സമീപവാസികള്‍ ബഹളം വെച്ചും പാട്ടകൊട്ടിയും ആനക്കൂട്ടത്തെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ആനകള്‍ ചിന്നം വിളിച്ച് നാട്ടുകാര്‍ക്ക് നേരെ വന്നതായും പറയുന്നു.
ആനക്കൂട്ടം പുലരുന്നതുവരെ ഈ പ്രദേശങ്ങളിലെ വീട്ടു വളപ്പുകളിലും കൃഷിയിടങ്ങളിലും നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. രാവിലെ റബ്ബര്‍ ടാപ്പിങിനായി പോകുന്ന തൊഴിലാളികളും ആനക്കൂട്ടം ഇറങ്ങിയതോടെ ഭീതിയിലാണ്. ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനകള്‍ ഇറങ്ങാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ വനംവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT