kasaragod local

എക്‌സൈസ് റെയ്ഡ്: രജിസ്റ്റര്‍ ചെയ്തത് 92 കേസുകള്‍; 48 പ്രതികളെ അറസ്റ്റ് ചെയ്തു

കാസര്‍കോട്: കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ എക്‌സൈസ് വകുപ്പ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി 359 റെയ്ഡുകള്‍ നടത്തിയതില്‍ 92 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഇന്നലെ നടന്ന ജില്ലാതല ജനകീയ കമ്മിറ്റി അവലോകന യോഗത്തില്‍ അധികൃതര്‍ വ്യക്കമാക്കി.
ലഹരി വസ്തുക്കളുടെ ഉല്‍പ്പാദനവും വിതരണവും തടയുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ യോഗം തീരുമാനിച്ചു.
കഴിഞ്ഞ ഒരുമാസത്തിനകം റെയ്ഡുമായി ബന്ധപ്പെട്ട് 48 പ്രതികളെ അറസ്റ്റ്‌ചെയ്തു. 125.84 ലിറ്റര്‍ വിദേശ മദ്യവും 76 ലിറ്റര്‍ ചാരായം, 140 ലിറ്റര്‍ വാഷ്, 1200 പാക്കറ്റ് പുകയില ജന്യ ഉല്‍പ്പന്നങ്ങള്‍, 149 ഗ്രാം കഞ്ചാവ് തുടങ്ങിയവ പിടികൂടിയിട്ടുണ്ട്. വിവിധ സ്‌കൂള്‍ പരിസരങ്ങളില്‍ നടത്തിയ റെയ്ഡില്‍ 4.5 ലീറ്റര്‍ വിദേശ മദ്യവും നിരവധി പുകയില ജന്യ ഉല്‍പ്പന്നങ്ങളും പിടികൂടി.
കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ. പി കെ ജയശ്രീ അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ കെ നാരായണന്‍കുട്ടി, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എ എന്‍ അനുഷ, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ടി പി പ്രേമരാജന്‍, ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ കൃഷ്ണഭട്ട്, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം കുഞ്ഞമ്പു നമ്പ്യാര്‍, തോമസ് സെബാസ്റ്റ്യന്‍, നാഷണല്‍ അബ്ദുല്ല, എന്‍ ജയരാജ് സംബന്ധിച്ചു.

Next Story

RELATED STORIES

Share it