Flash News

എക്‌സിറ്റ് പോള്‍സര്‍വ്വേകള്‍ക്ക് നിരോധനം

എക്‌സിറ്റ് പോള്‍സര്‍വ്വേകള്‍ക്ക് നിരോധനം
X
exitpoll
ന്യൂഡല്‍ഹി:  കേരളം, തമിഴ്‌നാട്, പുതുച്ചേരി. പശ്ചിമ ബംഗാള്‍, അസ്സം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പിന് എക്‌സിറ്റ് പോള്‍ നിരോധിച്ച്‌കൊണ്ട്‌തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 126 (എ) വകുപ്പ് പ്രകാരം 2016 ഏപ്രില്‍ 4-ാം തീയതിരാവിലെ 7 മണിമുതല്‍ 2016 മേയ് 16 ന് വൈകിട്ട് 6.30 വരെഎക്‌സിറ്റ് പോള്‍ഫലങ്ങള്‍ മാധ്യമങ്ങളിലൂടെയോ മറ്റ്‌വിധത്തിലോ പ്രസിദ്ധപ്പെടുത്താന്‍ പാടില്ല, മാത്രമല്ല പ്രസ്തുത നിയമത്തിലെ 126(1)(ബി) വകുപ്പ് പ്രകാരംവോട്ടെടുപ്പ് നടക്കുന്ന ഓരോ ഘട്ടങ്ങളിലും, വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന് 48 മണിക്കൂര്‍ മുന്‍പുള്ളസമയത്ത്അഭിപ്രായസര്‍വ്വേകള്‍, തെരെഞ്ഞെടുപ്പ്‌സര്‍വ്വേകള്‍ തുടങ്ങിതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാതൊരുവിധ കാര്യങ്ങളുംഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുവാന്‍ പാടുള്ളതല്ല.
കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ്‌സമയംരാവിലെ 7 മുതല്‍വൈകിട്ട് 6 മണിവരെയായിരിക്കും. [related]
Next Story

RELATED STORIES

Share it