എക്‌സിറ്റ്‌പോള്‍ സര്‍വേകള്‍ക്ക് നിരോധനം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് എക്‌സിറ്റ്‌പോള്‍ നിരോധിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയായിരിക്കും പോളിങ്. ഈ മാസം നാലിന് രാവിലെ 7 മുതല്‍ മെയ് 16ന് വൈകീട്ട് 6.30 വരെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ പാടില്ല. പോളിങ് പൂര്‍ത്തിയാവുന്നതിന് 48 മണിക്കൂര്‍ മുമ്പ് അഭിപ്രായ സര്‍വേകള്‍ പ്രസിദ്ധപ്പെടുത്താന്‍ പാടില്ല.
Next Story

RELATED STORIES

Share it