എക്സൈസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച സംഭവം; 10 പേര്‍ക്കെതിരേ കേസ്

തൊടുപുഴ: അനധിക്യത മദ്യവില്‍പന നടത്തിയതിനു എക്‌സൈസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ച സംഭവത്തില്‍ 10 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു.
പീരുമേട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്റ്റര്‍ എം കെ പ്രസാദിന്റെ പരാതിയിന്‍മേലാണ് ഏലപ്പാറ കീഴക്കേ ചെമ്മണ്ണ് ഉദിയതറത്തലയ്ക്കല്‍ രവീന്ദ്രന്‍(48) ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ പോലിസ് കേസെടുത്തിരിക്കുന്നത്.
അനധിക്യത മദ്യവില്‍പന നടക്കുന്നുവെന്ന് ഏലപ്പാറ കീഴക്കേ ചെമ്മണ്ണ് ക്യഷ്ണന്‍ കോവില്‍ ക്ഷേത്ര ഭരണസമതി ഭാരവാഹികള്‍ നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ രവീന്ദ്രനെ 700 മില്ലി മദ്യവുമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഇതിനിടെ ഇയാളുടെ മകനും ബന്ധുക്കളും അടങ്ങുന്ന സംഘം എക്‌സൈസ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍നിന്നു രവീന്ദ്രനെ ബലമായി മോചിപ്പിച്ചുകെണ്ടുപോവുകയും ചെയ്‌തെന്നാണ് കേസ്. രവിന്ദ്രനെതിരേ നേരത്തേ പരാതികള്‍ ലഭിച്ചിരുന്നുവെന്നും അനധിക്യതമായി മദ്യം വില്‍പന നടത്തിയതിന് ഇയാള്‍ക്കെതിരേ കേസ് എടുത്തതായും എക്‌സൈസ് അധിക്യതര്‍ പറഞ്ഞു. ഇതിനിടെ തന്നെ മര്‍ദിച്ചുവെന്നാരോപിച്ച് രവീന്ദ്രന്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it