Flash News

എകെ ശശീന്ദ്രനും മാത്യു ടി തോമസും മന്ത്രിമാരാകും

എകെ ശശീന്ദ്രനും മാത്യു ടി തോമസും മന്ത്രിമാരാകും
X
[caption id="attachment_76756" align="alignnone" width="150"]ak-saseendran,elathoor എകെ ശശീന്ദ്രന്‍[/caption]

[caption id="attachment_84323" align="alignnone" width="150"]Mathew T. Thomas മാത്യു ടി തോമസ്[/caption]

പിണറായി വിജയന്റെ നേതൃത്വത്തില്‍ നാളെ അധികാരം ഏല്‍ക്കുന്ന ഇടതുപക്ഷ മന്ത്രിസഭയിലെ എന്‍സിപി, ജനതാദള്‍ എസ് മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായി. രണ്ടംഗങ്ങളുള്ള എന്‍സിപിയില്‍ മന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം രൂക്ഷമായിരുന്നു. കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയും ഏലത്തൂരില്‍ നിന്നുള്ള അംഗം എകെ ശശീന്ദ്രനും മന്ത്രിസ്ഥാനത്തിനായി രംഗത്തെത്തിയതോടെ വിഷയം എന്‍സിപി കേന്ദ്ര നേതൃത്വം ഇടപെടുകയായിരുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ഇടപെട്ട് ശശീന്ദ്രന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് തിരുവനന്തപുരത്ത് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ ശശീന്ദ്രന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ഇരുവരും രണ്ടര വര്‍ഷം വീതം മന്ത്രി സ്ഥാനം പങ്കിട്ടെടുക്കാനാണ് തീരുമാനം. ആദ്യ പകുതിയില്‍ എകെ ശശീന്ദ്രന്‍ മന്ത്രിയാവും.
ഇടതുമുന്നണിയിലെ മറ്റൊരു കക്ഷിയായ ജനതാദള്‍ എസിലും മന്ത്രി സ്ഥാനാത്തിന്റെ കാര്യത്തില്‍ തര്‍ക്കം നിലനിന്നിരുന്നു. മൂന്ന് എംഎല്‍എമാരുള്ള ജെഡിഎസ്സിലെ മൂന്നു പേരും മന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിച്ചതോടെ ദേശീയ നേതൃത്വം ഇടപെട്ട് മുന്‍ മന്ത്രി മാത്യു ടി തോമസിനെ മന്ത്രിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.ഔദ്യോഗിക പ്രഖ്യാപനം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ നടത്തും.
Next Story

RELATED STORIES

Share it