എകെജി ഭവനിലേക്കു ബിജെപി മാര്‍ച്ച്; സംഘര്‍ഷം

എകെജി ഭവനിലേക്കു ബിജെപി മാര്‍ച്ച്; സംഘര്‍ഷം
X
AKG-BHAVAN-ATTACK-PHOTO-4

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുഫലത്തെ തുടര്‍ന്ന് കേരളത്തിലുണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് സിപിഎം കേന്ദ്രകമ്മിറ്റി ആസ്ഥാനമായ എകെജി ഭവനിലേക്കു സംഘപരിവാരം നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലിസ് ബാരിക്കേഡുകള്‍ ഭേദിച്ച് ഓഫിസിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ച ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രധാനബോര്‍ഡ് അടിച്ചുതകര്‍ത്തു. 500ഓളം വരുന്ന സംഘം ഇന്നലെ രാവിലെ 11ഓടെയാണ് ഡല്‍ഹി ഗോള്‍ മാര്‍ക്കറ്റിലെ എകെജി ഭവനിലേക്ക് പ്രകടനം നടത്തിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഓഫിസ് പരിസരത്ത് പോലിസ് സുരക്ഷയൊരുക്കിയിരുന്നു. സിപിഎമ്മിനും പിണറായി വിജയന്‍ സര്‍ക്കാരിനുമെതിരേ മുദ്രാവാക്യം വിളിച്ചെത്തിയ സംഘപരിവാര പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളിമറിച്ചിട്ട് ബോര്‍ഡ് കുത്തിക്കീറി നശിപ്പിക്കാന്‍ ശ്രമം തുടങ്ങി. ഓഫിസിലുണ്ടായിരുന്ന ഏതാനും ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഉന്തുംതള്ളുമുണ്ടായി. തുടര്‍ന്നാണ് പോലിസ് ഇരുവിഭാഗത്തെയും മാറ്റിനിര്‍ത്തിയത്. ഈ സമയം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, എ കെ പത്മനാഭന്‍, ഹനന്‍ മുല്ല, സുഭാഷിണി അലി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ജോഗീന്ദര്‍ ശര്‍മ, പുഷ്‌പേന്ദ്ര ഗ്രെവാള്‍ തുടങ്ങിയവര്‍ എകെജി ഭവനിലുണ്ടായിരുന്നു. സംഭവമറിഞ്ഞ് സിപിഐ നേതാക്കളായ സുധാകര്‍ റെഡ്ഡി, ഡി രാജ, ആനിരാജ എന്നിവരെത്തി. ബിജെപി ഡല്‍ഹി ഘടകം അധ്യക്ഷന്‍ സതീഷ് ഉപാധ്യായ ഉള്‍പ്പെടെ നിരവധിപേരെ കസ്റ്റഡിയിലെടുത്തതായി ഡിസിപി ജതിന്‍ നര്‍വാള്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it