Kollam Local

എഐവൈഎഫ്, ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

കൊല്ലം: സോളാര്‍ അഴിമതിയില്‍ ആരോപണവിധേയരായ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് എഐവൈഎഫ് പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും കൊല്ലം താലൂക്ക് ഓഫിസിലേയ്ക്ക് നടത്തിയ മാര്‍ച്ചുകളില്‍ സംഘര്‍ഷം. മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ താലൂക്ക് കച്ചേരിക്ക് മുന്നില്‍ ഉമ്മന്‍ചാണ്ടിയുടെ കോലം കത്തിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. സമരം നടത്തിയ പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുവാനുള്ള പോലിസ് നീക്കത്തെ നേതാക്കള്‍ ഇടപെട്ട് തടഞ്ഞത് നേരിയതോതില്‍ സംഘര്‍ഷത്തിന് വഴിയൊരുക്കി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ താലൂക്ക് ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഇത് തകര്‍ക്കാന്‍ ശ്രമം നടന്നതോടെ പോലിസ് ലാത്തി വീശി. കോണ്‍ഗ്രസിന്റെ ഫള്ക്‌സ് ബോര്‍ഡ് ഉള്‍പ്പടെ സമരക്കാര്‍ തകര്‍ക്കു. എ ഐവൈഎഫിന്റെ മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ആര്‍ സജിലാല്‍ ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it