Flash News

എഐഎസ്എഫ് സിപിഐയുടെ വിദ്യാര്‍ഥി സംഘടനയല്ല- സുധാകര്‍ റെഡ്ഡി

എഐഎസ്എഫ് സിപിഐയുടെ വിദ്യാര്‍ഥി സംഘടനയല്ല- സുധാകര്‍ റെഡ്ഡി
X
sudhakar ready cpi

ഹൈദരാബാദ്: സിപിഐക്ക് പോഷകസംഘടനകളില്ലെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി. എഐഎസ്എഫ് അടക്കമുള്ള സംഘടനകള്‍ സ്വതന്ത്ര ഘടകങ്ങളാണെന്നും എന്നാല്‍ ഇവയെല്ലാം പാര്‍ട്ടിയുമായി സൗഹൃദത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ജെ.എന്‍.യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ സര്‍വ്വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കനയ്യകുമാറിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു റെഡ്ഡി.
സിപിഐക്ക് പോഷകസംഘടനകള്‍ ഒന്നുംതന്നെ ഇല്ല. പോഷക സംഘടനകളും സൗഹൃദ സംഘടനകളും തമ്മില്‍ വ്യത്യാസമുണ്ട്. സിപിഐക്ക് വിദ്യാര്‍ഥി, യുവജന, തൊഴിലാളി വിഭാങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
എഐഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികള്‍ എല്ലാം പാര്‍ട്ടി അംഗങ്ങളല്ല. കനയ്യ കുമാര്‍ പാര്‍ട്ടിയുമായി ബന്ധമുള്ള കുടുംബത്തിലെ അംഗമാണ്.
1936ല്‍ നേതാജി സുബാഷ് ചന്ദ്രബോസിന്റെ അധ്യക്ഷതില്‍ ജവഹര്‍ലാല്‍ നെഹ്‌റുവാണ് 1936ല്‍ എഐഎസ്എഫ് ഉല്‍ഘാടനം ചെയ്തത്. മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയിയും ഒരു കാലത്ത് എഐഎസ്എഫ് അംഗമായിരുന്നുവെന്നും റെഡ്ഡി വ്യക്തമാക്കി. അടുത്തിടെ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും സിപിഐയ്ക്ക് വേണ്ടി കനയ്യ കുമാര്‍ പ്രചാരണം നടത്തുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it