Gulf

എഎഫ്‌സി അണ്ടര്‍23: ടിക്കറ്റ് വില്‍പ്പന തുടങ്ങി

ദോഹ: ജനുവരി 12 മുതല്‍ ദോഹയില്‍ നടക്കുന്ന എഎഫ്‌സി അണ്ടര്‍ 23 ചാംപ്യന്‍ഷിപ്പിനുള്ള ടിക്കറ്റ് വില്‍പ്പന തുടങ്ങി. ആതിഥേയരായ ഖത്തറും നിലവിലെ ചാംപ്യന്‍ ഇറാഖും ഉള്‍പ്പെടെ 16 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

ടൂര്‍ണമെന്റിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് 2016 റിയോ ഒളിംപിക്‌സിലേക്ക് അവസരം ലഭിക്കും. ജനുവരി 12ന് സിറിയയും ഇറാനും തമ്മിലുള്ള മല്‍സരത്തോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാവുക.
അതേ ദിവസം തന്നെ ഖത്തര്‍ ചൈനയെ നേരിടും. രാത്രി 7.30ന് അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തിലാണ് മല്‍സരം. കലാശക്കളി ജനുവരി 30ന് നടക്കും.
ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ വെബ്‌സൈറ്റ്(ംംം.ൂളമ.ൂമ) വഴി ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങാവുന്നതാണ്. ജനുവരി 2 മുതല്‍ വില്ലേജിയോ മാള്‍, സിറ്റി സെന്റര്‍ മാള്‍ എന്നിവിടങ്ങളില്‍ നിന്നും കളി നടക്കുന്ന ദിവസങ്ങളില്‍ സ്‌റ്റേഡിയത്തില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും.
ഉദ്ഘാടന മല്‍സരത്തിനും ഫൈനല്‍ മല്‍സരത്തിനും 100 റിയാല്‍(വിഐപി), 50 റിയാല്‍, 30 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. മറ്റ് മല്‍സരങ്ങള്‍ക്ക് 50, 30, 10 എന്നിങ്ങനെയാണ് നിരക്ക്.
Next Story

RELATED STORIES

Share it