എഎപി നേതാവ് കൊല്ലപ്പെട്ട നിലയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി നേതാവ് ധിരേന്ദ്ര ഈശ്വറി(32) നെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ബീഗംപൂരിലുള്ള ഒരു ചതുപ്പില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചതുപ്പില്‍ ഉപേക്ഷിച്ചതാവാമെന്ന് പോലിസ് അറിയിച്ചു. ശരീരത്തിലെ ചില ഭാഗങ്ങള്‍ മുറിച്ചുമാറ്റപ്പെട്ട നിലയിലാണ്. നിരവധി തവണ മര്‍ദ്ദനമേറ്റതിന്റെ ലക്ഷണങ്ങള്‍ മൃതദേഹത്തിലുണ്ട്. കൊലയാളികളെ സംബന്ധിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ഈശ്വറിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുള്ളവരെ ചോദ്യം ചെയ്തുവരുകയാണെന്നും പോലിസ് അറിയിച്ചു.
ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞദിവസം വൈകീട്ട് ഡല്‍ഹിയിലെ നാങ്‌ലോയിലേക്കു തിരിച്ചതായിരുന്നു ധിരേന്ദ്രയെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് 6 മണിക്ക് വീട്ടില്‍നിന്ന് ഇറങ്ങിയ ഈശ്വര്‍ 7.30ന് ഭാര്യയുമായി ഫോണില്‍ സംസാരിക്കവേ വീട്ടിലേക്ക് വരുന്നില്ലെന്നു പറഞ്ഞതായി പോലിസ് അറിയിച്ചു. ഇന്നലെ കാലത്ത് ഏഴു മണിയോടെയായിരുന്നു പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് ഡല്‍ഹി ഔട്ടര്‍ ഡിസിപി വിക്രംജിത് സിങ് അറിയിച്ചു.
Next Story

RELATED STORIES

Share it