Kerala

എം.സി.ഐയ്ക്ക് സുപ്രിം കോടതിയുടെ വിമര്‍ശനം

എം.സി.ഐയ്ക്ക് സുപ്രിം കോടതിയുടെ വിമര്‍ശനം
X

കേരളത്തിലെ മൂന്ന് സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് പ്രവേശനം നല്‍കരുതെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.












sc

ന്യൂഡല്‍ഹി: കേരളത്തിലെ മൂന്ന് സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് പ്രവേശനം നല്‍കരുതെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. വയനാട്ടിലെ ഡി.എം. എജുക്കേഷന്‍സ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, പാലക്കാട് പി.കെ. മെഡിക്കല്‍ കോളേജ്, അടൂരിലെ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ്  എന്നിവിടങ്ങളിലെ പ്രവേശനത്തിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.


ആദ്യഘട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ കോളജുകള്‍ക്ക് അനുവാദം നല്‍കുകയും പിന്നീട് അവിചാരിതമായെത്തിയ അന്വേഷണത്തില്‍ അംഗീകാരം നല്‍കരുതെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ ആവശ്യം സംശയാസ്പദമാണെന്ന് ഹര്‍ജി പരിഗിണിച്ച ജസ്റ്റിസ് എം.വൈ. ഇഖ്ബാല്‍ അധ്യക്ഷനായ ബഞ്ച് പറഞ്ഞു. പണം കൊടുത്ത് പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഈ കോളജുകളില്‍ ഉള്ളത് അവരുടെ ഭാവിയെകുറിച്ച് കൗണ്‍സില്‍ ആശങ്കപ്പെടേണ്ടതില്ല. സ്വന്തം കാര്യം നോക്കാന്‍ ഇവര്‍ക്ക് ശേഷിയുണെ്ടന്നും സുപ്രീംകോടതി പറഞ്ഞു.



 

Next Story

RELATED STORIES

Share it