എം കെ പ്രേംനാഥിനെ ജെഡിഎസ് ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നു പുറത്താക്കി

കൊച്ചി: എം കെ പ്രേംനാഥിനെ ജെഡിഎസ് ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നു പുറത്താക്കിയതായി ജെഡിഎസ് ദേശീയ സെക്രട്ടറി ജനറല്‍ ഡാനിഷ് അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനതാദള്‍ യുവുമായുള്ള ലയനത്തിന് ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എതിരു നില്‍ക്കുകയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ലയനമുണ്ടാവുമെന്നും പ്രസ്താവന നടത്തിയതിനാണ് നടപടി.
പ്രേംനാഥിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും അടുത്തമാസം മൂന്നിന് ബംഗളൂരുവില്‍ ചേരുന്ന ദേശീയ നിര്‍വാഹക സമിതിയോഗം തുടര്‍ നടപടികളില്‍ തീരുമാനമെടുക്കുമെന്നും ഡാനിഷ് അലി പറഞ്ഞു. മാത്യു ടി തോമസിന്റെ നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ ഒരു വെല്ലുവിളിയുമില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഒരു വര്‍ഷം മുമ്പു മാത്രം ജെഡിഎസില്‍ എത്തിയ എം കെ പ്രേംനാഥ് ജനതാദള്‍(യു) സംസ്ഥാന അധ്യക്ഷനെ സന്ദര്‍ശിച്ച ശേഷമാണ് ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയത്. കേരളത്തില്‍ ജെഡിഎസില്‍ നിയമസഭാ സീറ്റിനെ ചൊല്ലി തര്‍ക്കമുണ്ടായപ്പോള്‍ കേരളത്തിലെ സാഹചര്യത്തെക്കുറിച്ച് താനുള്‍പ്പെടെയുള്ളവര്‍ക്ക് അറിയില്ലെന്ന് പറഞ്ഞാണ് ഒരു വിഭാഗം യുഡിഎഫില്‍ പോയത്. ജെഡിഎസില്‍ ഉറച്ചു നിന്ന എംഎല്‍എമാരാണ് മാത്യുടി തോമസും ജോസ് തെറ്റയിലും. മൂന്ന് എംഎല്‍എമാരുമായി പോയവര്‍ക്ക് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗമുണ്ടായിട്ടും രണ്ട് സീറ്റുകളാണ് ലഭിച്ചത്. ഇടതുമുന്നണിക്കൊപ്പം നിന്ന ജെഡിഎസിന് തിരഞ്ഞെടുപ്പിനുശേഷം നാല് എംഎല്‍എമാരുണ്ടായെന്നും ഇതിലൂടെ തന്നെ കേരളത്തിലെ ജനതപരിവാര്‍ ആര്‍ക്കൊപ്പമാണെന്ന് വ്യക്തമായെന്നും ഡാനിഷ് അലി പറഞ്ഞു.
Next Story

RELATED STORIES

Share it