എം കെ അയ്യപ്പന്‍ പുരസ്‌കാരം സമ്മാനിച്ചു

കൊച്ചി: രാഷ്ട്രീയപ്രവര്‍ത്തനം ലാഭമുണ്ടാക്കാനുള്ള മാര്‍ഗമാണെന്ന് ചിലര്‍ തെളിയിച്ചു കൊണ്ടിരിക്കുന്ന കാലമാണിതെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. സിപിഐ നേതാവായിരുന്ന എം കെ അയ്യപ്പന്‍ മാസ്റ്ററുടെ പേരിലുള്ള പുരസ്‌കാരം എറണാകുളം പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായിക്ക് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. മജ്‌നു കോമത്ത് അധ്യക്ഷത വഹിച്ചു. എസ് ശര്‍മ എംഎല്‍എ പ്രശസ്തിപത്ര സമര്‍പ്പണവും സിപിഐ ജില്ലാ സെക്രട്ടറി പി രാജു അനുസ്മരണ പ്രഭാഷണവും നടത്തി. മാധ്യമപ്രവര്‍ത്തകന്‍ ടി എന്‍ ഗോപകുമാറിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it