Idukki local

എം എം മണിയുടെ വോട്ട് ദേവികുളം മണ്ഡലത്തില്‍

തൊടുപുഴ: ഉടുമ്പന്‍ചോല എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എം മണി ബൈസണ്‍വാലി ഇരുപതേക്കരിലെ ഒന്നാം നമ്പര്‍ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. തികഞ്ഞ വിജയ പ്രതീക്ഷയും ആത്മ വിശ്വാസവുമുണ്ടെന്നും എം എം മണി പറഞ്ഞു. ഇരുപതേക്കര്‍ സര്‍വിന്‍ഡ്യ എല്‍ പി സ്‌കൂലെ ബൂത്തില്‍ മണി രാവിലെ തന്നെ എത്തിയിരുന്നു. വോട്ടിങ് യന്ത്രത്തിലും മണിയുടെ പേര് ഒന്നാമതായിരുന്നു.ദേവികുളം മണ്ഡലത്തിലെ ബൈസണ്‍വാലി പഞ്ചായത്തില്‍ ഇരുപതേക്കര്‍ ഒന്നാം നമ്പര്‍ ബൂത്തിലായിരുന്നു വോട്ട്.
വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ മണി സന്ദര്‍ശനം നടത്തി.സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ ദേവികുളം നിയോജക മണ്ഡലത്തിലെ കുഞ്ചിത്തണ്ണി ഗവ. ഹയര്‍സെക്കന്‍ഡറി ആന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it