എംസിഎല്‍: ജമിനി അറേബ്യന്‍സിനെ സെവാഗ് നയിക്കും

ദുബയ്: വരാനിരിക്കുന്ന മാസ്റ്റേഴ്‌സ് ചാംപ്യന്‍സ് ലീഗ് (എംസി എല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ജമിനി അറേബ്യന്‍സ് ടീമിന്റെ ക്യാപ്റ്റനായി ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപണര്‍ വീരേന്ദര്‍ സെവാഗിനെ നിയമിച്ചു. ക്യാപ്റ്റന്‍ സ്ഥാനത്തിനൊപ്പം ടീമിന്റെ ഡയറക്ടര്‍ റോളും സെവാഗിനു നിര്‍വഹിക്കേണ്ടിവരും.
വിരമിച്ച മുന്‍ താരങ്ങളാണ് എംസിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി കളിക്കുന്നത്. സെവാഗിനെക്കൂടാതെ കുമാര്‍ സങ്കക്കാര, ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍, ബ്രാഡ് ഹോഗ്, ജസ്റ്റിന്‍ കെം പ്, മുത്തയ്യ മുരളീധരന്‍, കെയ്ല്‍ മില്‍സ് എന്നീ മുന്‍ താരങ്ങ ളും എംസിഎല്ലില്‍ കളിക്കും.
250ഓളം മുന്‍ താരങ്ങള്‍ ടൂര്‍ണമെന്റില്‍ അണിനിരക്കുന്നു ണ്ട്. ട്വന്റി ഫോര്‍മാറ്റിലാണ് മല്‍സരങ്ങള്‍. ഈ മാസം 28 മുതല്‍ ഫെബ്രുവരി 13 വരെ ദുബയ്, ഷാ ര്‍ജ എന്നീവിടങ്ങിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്.
Next Story

RELATED STORIES

Share it