palakkad local

എംപിയുടെ ഇടപെടല്‍; ഗ്രാമീണ റോഡുകളുടെ വികസനത്തിന് 31.27 കോടി രൂപ അനുവദിച്ചു

പാലക്കാട്: പി കെ ബിജു എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ വികസനത്തിനായി 31.27 കോടി രൂപ കേന്ദ്ര ഗ്രാമവികസന വകുപ്പ് അനുവദിച്ചു.
ഗ്രാമീണ റോഡുകള്‍ക്ക് തുകയനുവദിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമവികസന വകുപ്പ് മന്ത്രി ബീരേന്ദ്രസിങ്ങിനെ എംപി നേരിട്ട് കണ്ട് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുകയനുവദിച്ചത്. 14 പുതിയ റോഡുകള്‍ക്കായാണ് 31.27 കോടി രൂപ അനുവദിച്ചത്. എംപിയുടെ ഇടപെടലോടെ മണ്ഡലത്തിലെ ഗ്രാമീണ-മലയോര മേഖലകളുടെ വികസനത്തിന് ഗതിവേഗം ലഭിക്കുമെന്നുറപ്പായി. ടൂറിസം പദ്ധതികള്‍ നടപ്പിലാക്കാന്‍ അനുയോജ്യമായ പ്രദേശമായ പൂമലയിലേക്ക് എത്തിച്ചേരാവുന്ന ചീക്കോട്-പയ്യംക്കുണ്ട് 130.71 ലക്ഷം രൂപ, പ്രധാനി-ചേരംപാടം-കനാല്‍ ബണ്ട് 192.08 ലക്ഷം രൂപ, മുട്ടിമാംപളളം-വെളളാരംകല്‍ 233.72 ലക്ഷം രൂപ, മുച്ചംക്കുണ്ട്-മോണ്ടിപതി-ചപ്പക്കാട് 454.72 ലക്ഷം രൂപ, കോട്ടായി പുളിനെല്ലി-പുളിന്തറ 300.96 ലക്ഷം രൂപ, പുളിന്തറ-കരിയന്‍കാട് 233.1 ലക്ഷം രൂപ, കുളവരമ്പ്-തെക്കേമാങ്ങോട് 143.91 ലക്ഷം രൂപ, വാളറ-കുട്ടിപ്പളളം 294.16 ലക്ഷം രൂപ തുടങ്ങിയ റോഡുകള്‍ക്കാണ് ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍ എന്നീ നിയമസഭ മണ്ഡലങ്ങളിലായി അനുമതി നല്‍കിയിട്ടുളളത്.
പ്രസ്തുത റോഡുകളുടെ പട്ടിക എംപി കേന്ദ്ര ഗ്രാമവികസന വകുപ്പിന് സമര്‍പ്പിക്കുകയും പ്രാഥമിക സര്‍വ്വേയും വിശദമായ പദ്ധതി റിപ്പോര്‍ട്ടും എസ്റ്റിമേറ്റും സമയബന്ധിതമായി തയ്യാറാക്കിയതിനു ശേഷം ഉടന്‍ തന്നെ ഫണ്ടനുവദിപ്പിക്കുകയും ചെയ്തു.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് റോഡ് നിര്‍മാണം ആരംഭിക്കുമെന്നും എംപി അറിയിച്ചു. പതിനാറാം ലോകസഭയുടെ തുടക്കത്തില്‍ ഗ്രാമീണ പാതകള്‍ നവീകരിക്കുന്നതിന് 31.14 കോടി രൂപ എംപി ഇടപെട്ടതിനെ തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്ന് അനുവദിച്ചിരുന്നു. ഗ്രാമീണ റോഡുകള്‍ക്ക് ഫണ്ടനുവദിക്കുന്നതിലെ അനിശ്ചിതത്വം എംപി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്‌ടോബറില്‍ സംസ്ഥാനത്തിന് പ്രതേ്യകമായി 150 കോടി രൂപയും അനുവദിച്ചിരുന്നു.
Next Story

RELATED STORIES

Share it