എംപിമാരുടെ ശമ്പളം വര്‍ധിപ്പിക്കണം: പാര്‍ലമെന്റ് സമിതി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉടന്‍ ഇരട്ടിയാക്കി വര്‍ധിപ്പിക്കണമെന്ന് പാര്‍ലമെന്ററി സമിതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ശമ്പള പരിഷ്‌കരണം സംബന്ധിച്ച വിഷയം അവലോകനം ചെയ്യുന്നതിനായി സ്വതന്ത്ര സമിതിയെ നിയമിക്കണമെന്ന് ഇന്നലെ ചേര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളും പരിഗണിക്കുന്ന സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി യോഗത്തില്‍ ആവശ്യമുയര്‍ന്നു.
ശമ്പളം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാര്‍ലമെന്ററി സ്വതന്ത്ര സമിതി പരിശോധിക്കണമെന്നും നിര്‍ദേശമുണ്ടായി. കാബിനറ്റ് സെക്രട്ടറിയുടെ വേതനത്തിന് ആനുപാതികമായ രീതിയില്‍ എംപിമാരുടെ ശമ്പളം നിജപ്പെടുത്തും വിധമാകണം പുതിയ പരിഷ്‌കരണം -അംഗങ്ങള്‍ ആവശ്യപ്പെട്ടു.ബിജെപി എംപി യോഗി ആദിത്യനാഥ് അധ്യക്ഷനായ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയാണ് പാര്‍ലമെന്റ് അംഗങ്ങളുടെ വേതനം സംബന്ധിച്ച വിഷയം പരിഗണിക്കുന്നത്.
Next Story

RELATED STORIES

Share it