എംപിമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: എംപിമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ നീക്കം. ശമ്പളവും അലവന്‍സും വര്‍ധിപ്പിക്കാനുള്ള ബന്ധപ്പെട്ട സമിതിയുടെ ശുപാര്‍ശ ധനമന്ത്രാലയം അംഗീകരിച്ചാല്‍ എംപിമാരുടെ പ്രതിമാസ ശമ്പളം അനുബന്ധ തുകയടക്കം 2.8 ലക്ഷം രൂപയാവും. പെന്‍ഷനിലും വര്‍ധനയുണ്ടാകും. പ്രതിമാസ പെന്‍ഷന്‍ 35,000 രൂപയാക്കണമെന്നാണ് ശുപാര്‍ശ. ഇപ്പോള്‍ 20,000 രൂപയാണ് പെന്‍ഷന്‍.
എംപിമാരുടെ ശമ്പളം ഇപ്പോള്‍ അരലക്ഷം രൂപയാണ്. അത് ഒരു ലക്ഷം രൂപയാക്കാനാണ് നിര്‍ദേശം. മണ്ഡലം അലവന്‍സ് 45,000 രൂപയില്‍ നിന്ന് 90,000 രൂപയും സെക്രട്ടേറിയല്‍-ഓഫിസ് അലവന്‍സുകള്‍ 45,000ല്‍ നിന്നു 90,000 രൂപ ആക്കാനും നിര്‍ദേശമുണ്ട്. അഞ്ചു വര്‍ഷത്തിലേറെ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അധികം തുക ലഭിക്കും. അധികം വരുന്ന ഓരോ വര്‍ഷത്തിനും 2000 രൂപ അധികം നല്‍കണമെന്നാണ് ശുപാര്‍ശ.
Next Story

RELATED STORIES

Share it