Kottayam Local

എംജി സര്‍വകലാശാല: സി എച്ച് മുഹമ്മദ്‌കോയ ചെയര്‍ ഉദ്ഘാടനം ഒമ്പതിന്

കോട്ടയം: എംജി സര്‍വകലാശാല സി എച്ച് മുഹമ്മദ്‌കോയ ചെയറിന്റെ പ്രവര്‍ത്തനം ഈ മാസം ഒമ്പതിന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
കേരളത്തിന്റെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ദീര്‍ഘകാലം വിദ്യാഭ്യാസ മന്ത്രിയുമായി പ്രവര്‍ത്തിച്ച യശശരീരനായ സി എച്ചിന്റെ ആശങ്ങളേയും വിഷണങ്ങളേയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും വിദ്യാര്‍ഥികള്‍ക്ക് പൊതുവിലും ന്യൂനപക്ഷ ദലിത് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനാണ് ചെയര്‍. സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലും വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളിലും സി എച്ച് മുഹമ്മദ് കോയ നല്‍കിയ മഹത്തായ സംഭാവനകളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍കൊണ്ട് യുവതലമുറയെ രാഷ്ട്ര നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരാക്കുന്നതിനും ഊന്നല്‍ നല്‍കുന്നു.
ഡോ.സൂബൈര്‍ ഹുദവിയാണ് ചെയര്‍മാന്‍. സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, വ്യക്തിത്വവികസന ക്യാംപുകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവ പ്രവര്‍ത്തന പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഒമ്പതിന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സിലര്‍ ഷീനഷൂക്കൂര്‍ അധ്യക്ഷത വഹിക്കും. ഡോ.ഡി ബാബുപോള്‍ (റിട്ട. ഐഎഎസ്) മുഖ്യപ്രഭാഷണം നടത്തും. രജിസ്ട്രാര്‍ എം ആര്‍ ഉണ്ണി, സിന്‍ഡിക്കേറ്റ് അംഗം പി കെ ഫിറോസ് ആമുഖപ്രഭാഷണം നടത്തും. പ്രഫ.സി എ അബ്ദുള്‍ റഹ്മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
Next Story

RELATED STORIES

Share it