എംക്യുഎമ്മിന്റെ റോ ബന്ധത്തില്‍ അന്വേഷണം തുടങ്ങി

ഇസ്‌ലാമാബാദ്: കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തഹിതെ ഖൗമി മൂവ്‌മെന്റിന് ഇന്ത്യന്‍ രഹസ്യാന്വേഷണവിഭാഗം റോ (റിസെര്‍ച്ച് ആന്റ് അനലൈസിസ് വിങ്) ധനസഹായം നല്‍കുന്നുണ്ടെന്ന ആരോപണത്തില്‍ പാകിസ്താനില്‍ അന്വേഷണം ആരംഭിച്ചു. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി നിസ്സാര്‍ അലി ഖാന്‍ അറിയിച്ചു. 1947ലെ ഇന്ത്യ-പാക് വിഭജനത്തിനു ശേഷം ഇന്ത്യയില്‍ നിന്നും പാകിസ്താനിലേക്ക് കുടിയേറിയവരാണ് പ്രസ്ഥാനത്തെ നിയന്ത്രിക്കുന്നത്. എംക്യൂഎം നേതാവ് അല്‍ത്താഫ് ഹുസൈന്‍ ഇന്ത്യന്‍ ചാരനാണെന്ന് മുന്‍ കറാച്ചി മേയറും പാര്‍ട്ടിയില്‍ ദീര്‍ഘകാലം സഹപ്രവര്‍ത്തകനുമായിരുന്ന മുസ്തഫ കമാല്‍ ആരോപിച്ചതിനു പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it