Kottayam Local

എംഎല്‍എ ഫണ്ട് അവലോകനം: കോട്ടയം നിയോജക മണ്ഡലത്തില്‍ 59 പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി

കോട്ടയം: കോട്ടയം നിയോജക മണ്ഡലത്തില്‍ 11-12 മുതല്‍ 15-16 വരെയുള്ള വര്‍ഷങ്ങളില്‍ ഭരണാനുമതി ലഭിച്ച 82 പ്രവര്‍ത്തികളില്‍ 59 വിവിധ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
അഞ്ചുകോടി രൂപയുടെ പ്രവര്‍ത്തികളാണിവ. കലക്ടറേറ്റില്‍ നടന്ന എംഎല്‍എ ഫണ്ട് അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 23 പ്രവര്‍ത്തികള്‍ പൂര്‍ത്തീകരണത്തിന്റെ പലഘട്ടങ്ങളിലാണ്. 30 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച ശാസ്ത്രി റോഡ് വെയ്റ്റിങ് ഷെഡ്, 10 ലക്ഷം ചെലവഴിച്ച ഗവ. മോഡല്‍ ഹയര്‍ സെക്കന്ററിയുടെ പുതിയ കെട്ടിടം, കൊശമറ്റം കോളനിയില്‍ 12 ലക്ഷം രൂപ ചെലവഴിച്ച് പൊതു വിഭാഗത്തില്‍പ്പെട്ട 18 വീടുകള്‍ക്ക് ട്രസ് വര്‍ക്കും മെയിന്റന്‍സും, എംടി സെമിനാരിയില്‍ 15 ലക്ഷം മുടക്കി മഹാത്മജി സ്മൃതി മന്ദരിവും ഗാന്ധിജി മ്യൂസിയം ആന്റ് ലൈബ്രറി സ്റ്റഡി സെന്റര്‍ തുടങ്ങിയവര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
നിലവില്‍ പൂര്‍ത്തിയാവാത്ത പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. യോഗത്തില്‍ എഡിഎം മോന്‍സി പി അലക്‌സാണ്ടര്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന, വിജയപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി, എഡിസി ജനറല്‍ മുഹമ്മദ് ജാ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it