എംഎല്‍എയെ പുറത്താക്കിയ നടപടി യുക്തിരഹിതം: പോപുലര്‍ ഫ്രണ്ട്

ന്യൂഡല്‍ഹി: ഭാരത് മാതാകീ ജയ് മുദ്രാവാക്യം മുഴക്കാന്‍ വിസമ്മതിച്ച മഹാരാഷ്ട്രയിലെ അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) എംഎല്‍എ വാരിസ് പത്താനെ സസ്‌പെന്‍ഡ് ചെയ്ത നടപടി യുക്തിരഹിതവും ഭരണഘടനാവിരുദ്ധവുമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ കെ എം ശരീഫ്.
ബിജെപി, ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വാരിസ്പതാനെതിരേ നടപടിയെടുത്തതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
മുമ്പ് കേട്ടുകേള്‍വിപോലുമില്ലാത്ത ഈ നടപടി സാംസ്‌കാരിക ഫാഷിസമാണ്. വളരെ വൈകാരികവും മതകീയ വിഭാഗീയ മാനങ്ങളുള്ളതുമായ ചില മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ പൗരന്‍മാരുടെ രാജ്യസ്‌നേഹം ചോദ്യംചെയ്യുന്ന പ്രവണത അപകടകരമാണ്. അത് ഭരണഘടന വിഭാവനംചെയ്യുന്ന മതസ്വാതന്ത്ര്യത്തിന് എതിരാണെന്നു മാത്രമല്ല, വര്‍ഗീയ ശക്തികള്‍ക്ക് ഇന്ത്യയിലെ വലിയൊരു ശതമാനം ജനങ്ങളെ ദേശവിരുദ്ധരായി മുദ്രകുത്താനും സഹായകമാവും.
[related]ദേശസ്‌നേഹത്തെക്കുറിച്ച് കുറേക്കൂടി ജനാധിപത്യപരവും ബഹുസ്വരവുമായ ധാരണ വളര്‍ത്താന്‍ ജനപ്രതിനിധികള്‍ ബാധ്യസ്ഥരാണ്. വാരിസ് പത്താനെതിരെയുള്ള നടപടി ഉടന്‍ പിന്‍വലിക്കണമെന്നും ഇതിനുത്തരവാദികളായ എംഎല്‍എമാര്‍ക്കെതിരേ കടുത്ത നടപടിയെടുക്കണമെന്നും ചെയര്‍മാന്‍ കെ എം ശരീഫ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it