Flash News

എംഎം മണി സര്‍ക്കാര്‍ ചീഫ് വിപ്പ്

എംഎം മണി സര്‍ക്കാര്‍ ചീഫ് വിപ്പ്
X
mm-mani

തിരുവനന്തപുരം: ഉടുമ്പന്‍ചോല എംഎല്‍എയും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ എംഎം മണിയെ സര്‍ക്കാര്‍ ചീഫ് വിപ്പായി നിയമിക്കാന്‍ തീരുമാനം. എന്നാല്‍ മണിയ്ക്ക് ക്യാബിനറ്റ് പദവി ഉണ്ടാവില്ല. പുതിയ സര്‍ക്കാരില്‍ ചീഫ് വിപ്പ് പദവി വേണ്ടെന്നും പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി തന്നെ ചീഫ് വിപ്പിന്റെ ചുമതലകളും നിര്‍വഹിക്കട്ടെയുന്നുമായിരുന്നു എല്‍ഡിഎഫ് നേതാക്കള്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ മണിയെ പോലെ ഒരു മുതിര്‍ന്ന നേതാവിന് മന്ത്രിസഭയില്‍ അംഗത്വം നല്‍കാത്തത് അനുചിതമാണെന്ന അഭിപ്രായങ്ങളെതുടര്‍ന്നാണ് എല്‍ഡിഎഫ് നിലപാട് മാറ്റിയത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലെ മണി ഒഴികെയുള്ള അംഗങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.
ഇകെ നായനാര്‍ മന്ത്രിസഭയില്‍ ചീഫ് വിപ്പ് സ്ഥാനം ഉണ്ടായിരുന്നെങ്കിലും പിന്നീട് വന്ന ആന്റണി,അച്യുതാനന്ദന്‍ മന്ത്രിസഭകളില്‍ ഈ പദവി ഇല്ലായിരുന്നു. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് പിസി ജോര്‍ജിന് വേണ്ടി ചീഫ് വിപ്പ് സ്ഥാനം തിരിച്ചുകൊണ്ടുവന്നത്.
Next Story

RELATED STORIES

Share it