ഋഷിരാജ് സിങ് തുടരും

തിരുവനന്തപുരം: അതിര്‍ത്തി രക്ഷാസേന(ബിഎസ്എഫ്)യുടെ എഡിജിപിയായി ഡിജിപി ഋഷിരാജ് സിങിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. കേന്ദ്രമന്ത്രിസഭയുടെ നിയമനകാര്യ സമിതിയുടേതാണു നടപടി. എന്നാല്‍, കേന്ദ്രസര്‍വീസിലേക്ക് പോവാതെ കേരളത്തില്‍ തുടരാനാണ് ഋഷിരാജ് സിങിന്റെ തീരുമാനം. സിബിഐയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നു കാണിച്ച് സിങ് കേന്ദ്രത്തിന് കത്തുനല്‍കിയിരുന്നു. എന്നാല്‍, ബിഎസ്എഫ് എഡിജിപിയായി നിയമനം ലഭിച്ചതോടെ കേന്ദ്രത്തിലേക്കു പോവാതെ കേരളത്തില്‍ തുടരാനാണ് തീരുമാനം. നിലവില്‍ സംസ്ഥാന ജയില്‍വകുപ്പ് മേധാവിയാണ് ഋഷിരാജ് സിങ്.
Next Story

RELATED STORIES

Share it