ഊര്‍ജ പ്രതിസന്ധി: വെനിസ്വേലയില്‍ ആഴ്ചയില്‍ രണ്ടുദിവസം മാത്രം ജോലി

കാരക്കാസ്: വെനിസ്വേലയില്‍ തൊഴിലാളികള്‍ ആഴ്ചയില്‍ രണ്ടുദിവസം മാത്രം ജോലി ചെയ്താല്‍ മതിയെന്ന് സര്‍ക്കാര്‍. രാജ്യത്തെ ഊര്‍ജ ദൗര്‍ലഭ്യം നേരിടുന്നതിന്റെ ഭാഗമായാണീ നടപടിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ശനിയാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും പുറമേ ബുധനും വ്യാഴവും വെള്ളിയും സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ചുരുങ്ങിയത് രണ്ടാഴ്ചത്തേക്കെങ്കിലും ഈ അവധികള്‍ തുടരാനാണ് തീരുമാനിച്ചതെന്ന് വെനിേസ്വലന്‍ പ്രസിഡന്റ് നിക്കോളാസ് മദ്യൂറോ തന്റെ പ്രതിവാര ടെലിവിഷന്‍ പരിപാടിയില്‍ അറിയിച്ചു. പ്രതിവാരം രണ്ടുദിവസം മാത്രമാണ് ജോലിയെങ്കിലും തൊഴിലാളികളുടെ ശമ്പളത്തില്‍ കുറവു വരുത്തില്ലെന്നും മദ്യൂറോ അറിയിച്ചു.
രാജ്യത്ത് വലിയ അണക്കെട്ടുകളിലെ ജലനിരപ്പ് വളരെയധികം താഴ്ന്നിട്ടുണ്ട്. ഊര്‍ജോല്‍പാദനം കുറഞ്ഞത് വെനിസ്വേലയുടെ സാമ്പത്തികനിലയെ സാരമായി ബാധിക്കുന്ന അവസ്ഥയിലെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജലദൗര്‍ലഭ്യവും വൈദ്യുതി ഉല്‍പാദനത്തിലെ കുറവും രാജ്യത്തെ 30 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം ആഴ്ചയില്‍ അഞ്ചു ദിവസം അവധി നല്‍കുന്നത് ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരമാവില്ലെന്ന് വിമര്‍ശകര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ ഉല്‍പാദനത്തില്‍ കുറവു വരാന്‍ ഈ നടപടി കാരണമാവുമെന്നും ഒഴിവു ദിനങ്ങളില്‍ ഗാര്‍ഹിക വൈദ്യുത ഉപഭോഗം കൂടുമെന്നതിനാല്‍ പരീക്ഷിച്ച ഫലം അധിക അവധികള്‍ കൊണ്ട് നേടാനാവില്ലെന്നും അവര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it