Flash News

ഊമ പെണ്‍കുട്ടിയ്ക്ക് പീഡനം; യുവാവ് അറസ്റ്റില്‍

ഊമ പെണ്‍കുട്ടിയ്ക്ക് പീഡനം; യുവാവ് അറസ്റ്റില്‍
X
rapecaseകാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത ഊമ പെണ്‍കുട്ടിയെ വീട്ടിനകത്ത് കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഉപ്പള ശാരദാനഗര്‍ സ്വദേശി സുരേഷ്(25) ആണ് അറസ്റ്റിലായത്.

കര്‍ണാടകയില്‍വെച്ചാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞമാസം 22നാണ് കേസിനാസ്പദമായ സംഭവം. വെള്ളം ചോദിച്ച് വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു.

ഇത് സംബന്ധിച്ച് മഞ്ചേശ്വരം പോലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസ് എടുത്തിരുന്നില്ല.ജില്ലാ പോലിസിന് ഈ വിഷയത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ക്രൈം സ്‌ക്വാഡ് കേസെടുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it