ഊട്ടറ അയ്യപ്പന്‍ ക്ഷേത്രത്തിലെ സ്‌ഫോടനം: ഗ്യാസ് ചോര്‍ച്ച മൂലമെന്ന് വിദഗ്ധ സംഘം

കൊല്ലങ്കോട്: ഊട്ടറ അയ്യപ്പന്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനം പാചകവാതക സിലിണ്ടറില്‍ നിന്നുള്ള ഗ്യാസ് ചോര്‍ച്ച മൂലമെന്ന് ഫോറന്‍സിക് സയന്റിഫിക് സംഘം. വ്യാഴാഴ്ച രാവിലെ എട്ടേമുക്കാലോടെയാണ് ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ പൊട്ടിത്തെറിയുണ്ടായത്. ഉഗ്രശബ്ദത്തോടെയുണ്ടായ സ്‌ഫോടനത്തില്‍ വാതില്‍ തകരുകയും ഭിത്തികളില്‍ വിള്ളലുണ്ടാവുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ തൃശ്ശൂര്‍ ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ഡോ. പി കെ അനീഷ്, അസിസ്റ്റന്റ് ശിവദാസ് എന്നിവരാണു പരിശോധനയ്ക്കായി ക്ഷേത്രത്തിലെത്തിയത്. ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള ചോര്‍ച്ചയാവാം സ്‌ഫോടനത്തിനു കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിടപ്പള്ളിയില്‍ ആവശ്യത്തിന് വായുസഞ്ചാരമില്ലായിരുന്നു. ഇതും അപകട കാരണമായിട്ടുണ്ടാവാമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. പരിശോധന സംഘത്തോടൊപ്പം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ എസ് സലീഷ്, എസ്‌ഐ എ വേണുഗോപാല്‍ എന്നിവരും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it