ഉസ്മാനിയ സര്‍വകലാശാലയില്‍ സംഘര്‍ഷം; പോലിസിന് പരിക്ക്
BY swapna en24 March 2016 5:29 AM GMT
X
swapna en24 March 2016 5:29 AM GMT
ഹൈദരാബാദ്: ഉസ്മാനിയ സര്‍വകലാശാലയിലെ ജലസംഭരണിയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പോലിസുകാര്‍ക്കു പരിക്കേറ്റു. കാംപസില്‍ പോലിസെത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം വിദ്യാര്‍ഥികള്‍ തടഞ്ഞു. ഇതിനിടെയാണ് പോലിസിനുനേരെ കല്ലേറുണ്ടായത്. മരിച്ചതു വിദ്യാര്‍ഥിയാണെന്നും ജീവനൊടുക്കിയതാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. തുടര്‍ന്ന് ധര്‍ണ നടത്തി. എന്നാല്‍, കണ്ടെടുത്ത തിരിച്ചറിയല്‍ കാര്‍ഡില്‍നിന്ന് മരിച്ചയാള്‍ വിദ്യാര്ഥിയല്ലെന്നു വ്യക്തമായി. ഇതിനിടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. ആര് കെ നഗര്‍ സ്വദേശിയായ തൊഴിലാളിയാണു മരിച്ചതെന്ന് അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ സി എച്ച് ലക്ഷ്മിനാരായണ വ്യക്തമാക്കി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാലയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT