Flash News

ലാദനെ പിടികൂടാന്‍ സഹായിച്ച പാക് ഡോക്ടറെ ജയില്‍ മോചിതനാക്കും: ഡൊണാള്‍ഡ് ട്രംപ്

ലാദനെ പിടികൂടാന്‍ സഹായിച്ച പാക് ഡോക്ടറെ ജയില്‍ മോചിതനാക്കും: ഡൊണാള്‍ഡ് ട്രംപ്
X
trump

[related]

ന്യൂയോര്‍ക്ക്: അല്‍-ഖ്വൊയ്ദാ നേതാവ് ഉസാമാ ബിന്‍ ലാദനെ പിടികൂടാന്‍ സഹായിച്ച പാകിസ്താന്‍ ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിയെ ജയില്‍ മോചിതനാക്കുമെന്ന് അമേരിക്കയിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. താന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയാല്‍ ഉസാമയെ പിടികൂടാന്‍ സിഐഎക്ക് എല്ലാവിധ സഹായങ്ങളും നല്‍കിയ ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിയെ ജയില്‍ നിന്ന് മോചിപ്പിക്കുമെന്ന് ഒരു അഭിമുഖത്തിലാണ് ട്രംപ് വ്യക്തമാക്കിയത് .

shakeel-
പാകിസ്താന് ഞങ്ങള്‍ നിരവധി സഹായങ്ങള്‍ ചെയ്യുന്നു. എന്നാല്‍ പാക് അതിന് തിരിച്ച് പ്രത്യൂപകാരം നല്‍കുന്നില്ല. ഇന്നും പാകിസ്താന്‍ അമേരിക്കയെ ഒരു സൗഹൃദ രാഷ്ട്രമായി കണ്ടിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റിനെ അവര്‍ ആദരിക്കുന്നില്ലെന്നും ട്രംപ്്് പറഞ്ഞു. നേരത്തെ പാകിസ്താനെ നിരായുധീകരിക്കണമെന്നും പാകിസ്താന്‍ ലോകത്തെ ഏറ്റവും അപകടകാരിയായ രാജ്യമാണെന്നും ട്രംപ് പ്രസ്താവിച്ചിരുന്നു.  പാകിസ്താനിലെ നിരോധിത സംഘടനയായ ലഷ്‌കര്‍ ഇ ഇസ്‌ലാമില്‍ പ്രവര്‍ത്തിച്ച കുറ്റത്തിനാണ് അഫ്രീദി 33 വര്‍ഷത്തെ ജയില്‍വാസമനുഭവിക്കുന്നത്.  2011 ലാണ് പാകിസ്താനില്‍ വച്ച് സിഐഎ ബിന്‍ ലാദനെ വധിക്കുന്നത്.

bin-laden
Next Story

RELATED STORIES

Share it