ഉഷ്ണതരംഗം വ്യാപിക്കും: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ന്യൂഡല്‍ഹി: അടുത്ത അഞ്ചു ദിവസങ്ങളില്‍ തലസ്ഥാനത്തുള്‍പ്പെടെ മധ്യ ഇന്ത്യയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഉഷ്ണതരംഗം വ്യാപിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന്റെ തീവ്രത ക്ഷയിക്കും. രാജസ്ഥാന്‍, മധ്യപ്രദേശ്, വിദര്‍ഭ, തെലങ്കാന എന്നിവിടങ്ങള്‍ നിലവില്‍ ഉഷ്ണതരംഗത്തിന്റെ പിടിയിലാണ്. മെയ് 17 മുതല്‍ 21വരെ ഉത്തര-മധ്യ മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, ചണ്ഡീഗ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്ക് ഉഷ്ണതരംഗം വ്യാപിക്കാനാണ് സാധ്യത.
ഈ വര്‍ഷം ആറു ദിവസം വൈകിയായിരിക്കും കേരളത്തില്‍ കാലവര്‍ഷമെത്തുകയെന്ന് കാലാവസ്ഥാകേന്ദ്രം നേരത്തേ അറിയിച്ചിരുന്നു. തമിഴ്‌നാട്, കേരളം, ദക്ഷിണ കര്‍ണാടകയില്‍ വിവിധയിടങ്ങള്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം ശക്തമായിരിക്കുമെന്നാണ് കരുതുന്നത്.
Next Story

RELATED STORIES

Share it