Flash News

ഉവൈസിയുടെ നാവിന് വില പിന്നെയും കൂടി, അരിഞ്ഞാല്‍ ഒരു കോടി തരാമെന്ന് ബിജെപി നേതാവ്

ഉവൈസിയുടെ നാവിന് വില പിന്നെയും കൂടി, അരിഞ്ഞാല്‍ ഒരു കോടി തരാമെന്ന് ബിജെപി നേതാവ്
X
owaisi_dwiwedi



ലക്‌നൗ : ഭാരതമാതാ കീ ജയ് വിളിക്കില്ലെന്ന് പ്രഖ്യാപിച്ച അസദുദ്ദീന്‍ ഉവൈസിയുടെ നാവ് അരിയുന്നവര്‍ക്കുള്ള തുക 21,000 രൂപയില്‍ നിന്ന്് മണിക്കൂറുകള്‍ക്കകം ഒരു കോടിയായി ഉയര്‍ന്നു. നാവരിയുന്നവര്‍ക്ക്  കഴിഞ്ഞദിവസം 21000 രൂപ ഇനാം പ്രഖ്യാപിച്ചത് ഉത്തര്‍പ്രദേശിലെ വിദ്യാര്‍ഥി നേതാവാണെങ്കില്‍  ഇത്തവണ പാരിതോഷികത്തുക ഒരു കോടിയായി പ്രഖ്യാപിച്ചത് യുപിയിലെ തന്നെ ബിജെപി നേതാവായ ശ്യാം പ്രകാശ് ദ്വിവേദിയാണ്. ഉവൈസി വഞ്ചകനാണെന്നും അദ്ദേഹത്തിന് രാജ്യത്ത്് താമസിക്കാന്‍ അര്‍ഹതയില്ലെന്നും തുക വാഗ്ദാനം ചെയ്തുകൊണ്ട്്് ശ്യാം പ്രകാശ് ദ്വിവേദി പറഞ്ഞു.
[related]യുവാക്കളില്‍ രാജ്യസ്‌നേഹം വളര്‍ത്തുന്നതിന് അവരെ ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിക്കണമെന്ന് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്ക്്് മറുപടിയായി, കഴുത്തില്‍ കത്തിവെച്ച്് ആവശ്യപ്പെട്ടാലും താന്‍ ആ മുദ്രാവാക്യം വിളിക്കില്ലെന്ന്്് ഉവൈസി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന്്് മീററ്റ് കോളജ് യൂണിയന്‍ മുന്‍ പ്രസിഡന്റും വിദ്യാര്‍ഥി നേതാവുമായ ദുഷ്യന്ത് തോമറാണു ഉവൈസിയുടെ നാവരിഞ്ഞാല്  21,000 രൂപ നല്‍കാമെന്ന് വാഗ്ദാനവുമായി രംഗത്തെത്തിയത്. മണിക്കൂറുകള്‍ക്കകം തുക ഒരു കോടിയായി ഉയര്‍ത്തി നാവരിയുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയായിരുന്നു ശ്യാം പ്രകാശ് ദ്വിവേദി
Next Story

RELATED STORIES

Share it