Flash News

ഉവൈസിക്കെതിരെ ജാവേദ് അക്തര്‍; ഭാരത് മാതാ കി ജയ് വിളിക്കുന്നത് തന്റെ അവകാശമെന്ന്

ഉവൈസിക്കെതിരെ ജാവേദ് അക്തര്‍; ഭാരത് മാതാ കി ജയ് വിളിക്കുന്നത് തന്റെ അവകാശമെന്ന്
X
Javed-Aktar

ന്യൂഡല്‍ഹി: ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യം വിളിയ്ക്കില്ലെന്ന ഹൈദരാബാദ് എം.പി അസദുദീന്‍ ഒവൈസിയുടെ പരാമര്‍ശത്തിനെതിരെ  കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. രാജ്യസഭാംഗമെന്ന നിലയില്‍ നടത്തിയ തന്റെ അവസാന പ്രസംഗത്തിലാണ് പല തവണ ഭാരത് മാതാ കി ജയ് വിളിച്ചുകൊണ്ട് ജാവേദ് അക്തര്‍ ഒവൈസിയെ വിമര്‍ശിച്ചത്.
ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യം വിളിക്കണമെന്ന്  ഭരണഘടനയില്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന പറഞ്ഞ ഉവൈസിയോട് ഷേര്‍വാണിയും തൊപ്പിയും ധരിയ്ക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ടോ എന്ന് ജാവേദ് അക്തര്‍ ചോദിച്ചു. ഭാരത് മാതാ കി ജയ് എന്ന് വിളിയ്ക്കാതിരിയ്ക്കാന്‍ ഉള്ള അവകാശം പോലെ വിളിയ്ക്കാനുള്ള അവകാശം തനിയ്ക്കുണ്ടെന്നും അക്തര്‍ പറഞ്ഞു.
മതേതരത്വം ഏതെങ്കിലുമൊരു മതവിഭാഗത്തിന്റേയോ സമുദായത്തിന്റേയോ സംരക്ഷണമല്ല ലക്ഷ്യമിടുന്നത്. അത് പൂര്‍ണമായ അര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാവണം. മതേതരത്വം ഇല്ലാതെ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി നിലനില്‍ക്കില്ല. ജനാധിപത്യം, മതേതരത്വം, ഭരണഘടന, യുവശക്തി ഇതെല്ലാമാണ് ഇന്ത്യയുടെ കരുത്ത്. ഇവ നഷ്ടപ്പെടാന്‍ അനുവദിയ്ക്കരുത്.
മതത്തിന്റെ പേരില്‍ ആളുകളെ തൂക്കിലേറ്റുന്ന രാജ്യമായി മാറണോ അതോ ദ ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് െ്രെകസ്റ്റ് പോലുള്ള സിനിമകള്‍ നിര്‍മ്മിയ്ക്കാന്‍ കഴിയുന്ന നാടാവണോ എന്നും ജാവേദ് അക്തര്‍ ചോദിച്ചു.
[related]
Next Story

RELATED STORIES

Share it