ഉല്‍സവത്തിനായി ശബരിമല നട തുറന്നു

ഉല്‍സവത്തിനായി  ശബരിമല നട തുറന്നു
X
sabarimala-NEW

ശബരിമല: ഉല്‍സവത്തിനും മീനമാസ പൂജകള്‍ക്കുമായി ശബരിമല നട തുറന്നു. ഇന്നലെ വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ് ഇ ശങ്കരന്‍ നമ്പൂരിതിയാണ് തിരുനട തുറന്നത്.
പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഉല്‍സവത്തിന് തുടക്കം കുറിച്ച് ഇന്ന് രാവിലെ 10.20നും 11നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ കൊടിയേറും. 23ന് പുലര്‍ച്ചെ അയ്യപ്പനെ ഉണര്‍ത്തി ശുദ്ധിവരുത്തി ശ്രീകോവിലിലേക്കാനയിക്കും. തുടര്‍ന്ന് രാവിലെ ഒമ്പതിന് ആറാട്ടിനായി പമ്പയിലേക്ക് പുറപ്പെടും.
പിന്നീട് ദേവനെ പമ്പാ ഗണപതി കോവിലില്‍ എഴുന്നെള്ളിച്ചിരുത്തും. വൈകീട്ട് മുന്നിന് തിരിച്ചെഴുന്നള്ളത്ത് ആരംഭിക്കും. സന്ധ്യയോടെ ആറാട്ടെഴുന്നള്ളത്ത് സന്നിധാനത്ത് എത്തും. അന്ന് രാത്രി 10 മണിയോടെ നട അടയ്ക്കും.
Next Story

RELATED STORIES

Share it