Sports

ഉറുഗ്വേയുടെ ദേശീയ ഗാനത്തിനു പകരം ചിലിയുടെ ഗാനം; സ്തബ്ധരായി താരങ്ങളും കാണികളും

ഉറുഗ്വേയുടെ ദേശീയ ഗാനത്തിനു പകരം ചിലിയുടെ ഗാനം; സ്തബ്ധരായി താരങ്ങളും കാണികളും
X
urug

അരിസോണ: കോപ അമേരിക്കയുടെ ഗ്രൂപ്പ് സിയില്‍ ഉറുഗ്വേ യും മെക്‌സിക്കോയും തമ്മിലുള്ള മല്‍സരത്തിനിടെ സംഘാടകര്‍ക്കു പിഴച്ചു. കളിക്കു മുമ്പായി ഉറുഗ്വേ ടീം ഗ്രൗണ്ടില്‍ അണിനിരന്നപ്പോള്‍ മുഴങ്ങിയത് ചിലിയുടെ ദേശീയ ഗാനം. ഉറുഗ്വേ താരങ്ങള്‍ അമ്പരന്ന് പരസ്പരം നോക്കിയപ്പോള്‍ സ്‌റ്റേഡിയത്തിലെത്തിയ ഉറുഗ്വേ ആരാധകര്‍ പ്രതിഷേധിച്ച് വിസില്‍ മുഴക്കുകയും രോഷം പ്രകടിപ്പിക്കുകയും ചെയ്തു.
സംഭവത്തില്‍ കോപ അമേരിക്ക സംഘാടകസമിതി മാപ്പുചോദിച്ചു. ''മാനുഷികമായ പിഴവ് കാരണമാണ് ഇത്തരമൊരു അബദ്ധം സംഭവിച്ചത്. ഉറുഗ്വേ ഫുട്‌ബോള്‍ ഫെഡറേഷനോട് ഞങ്ങള്‍ മാപ്പുചോദിക്കുന്നു. ഇനി ഇത്തരമൊരു അബദ്ധം സംഭവിക്കാതിരിക്കാനുള്ള മുന്‍കൈയെടുക്കും''- സംഘാടകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദമാക്കി.
കളിയുടെ തുടക്കത്തില്‍ തന്നെ കല്ലുകടി നേരിട്ട ഉറുഗ്വേ മെക്‌സിക്കോയോട് 1-3ന്റെ കനത്ത തോല്‍വിയുമേറ്റുവാങ്ങി.
Next Story

RELATED STORIES

Share it